ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ നടത്തിയ പര്യടനം തീവ്രവാദി ആക്രമണത്തിൽ അവസാനിച്ചതും, പാക്കിസ്ഥാനിലേക്ക് ആരും ക്രിക്കറ്റിനായി പോകാതിരുന്നതൊന്നും ആരും മറന്നു കാണില്ല. ഈയിടെ വീണ്ടും ശ്രീലങ്ക പാക് പര്യടനം നടത്തിയിരുന്നു. ആദ്യം സുരക്ഷാ വീഴ്ചയിൽ തുടങ്ങി അവസാനം കടുകട്ടി സുരക്ഷയുമായി ശ്വാസം മുട്ടിയാണ് ലങ്ക പര്യടനം അവസാനിപ്പിച്ചത്.
അവസാന ടെസ്റ്റുകളുടെ സമയത്ത് ഹോട്ടലിൽ നിന്ന് ഒന്നിറങ്ങാൻ പോലും താരങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല ഇതാണ് ലങ്കൻ താരങ്ങളെ ഇനി അടുത്തൊന്നും ലങ്കയിലേക്ക് പോകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചത്. അവശ്യ സമയത്ത് സഹായിച്ച പാക്കിസ്ഥാനോട് എന്നും നന്ദിയുണ്ട് എന്നും, അതിനാൽ തന്നെ സുരക്ഷ ക്രമീകരണങ്ങൾ കുറച്ചൊക്കെ സഹിക്കാൻ തയ്യാറാണ് എന്നുമാണ് ലങ്കൻ ക്യാപ്റ്റൻ സിൽവ പ്രതികരിച്ചത് എന്നാൽ ഇത് എത്ര നാൾ എന്നത് അലട്ടുന്നുണ്ട് എന്നും ക്യാപ്റ്റൻ ആശങ്ക പ്രകടിപ്പിച്ചു. തൽക്കാലം പ്രശ്നങ്ങൾ ഒക്കെ അവസാനിച്ച നിലക്ക് ഓസ്ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം പാക്ക് മണ്ണിലേക്ക് പര്യടനത്തിനായി എത്തുമെന്ന പ്രത്യാശയും ലങ്കൻ ക്യാപ്റ്റൻ പങ്കുവച്ചു.