കളിക്കുന്നതിനിടയിൽ റെയിൽ പാളത്തിലേക്ക് ഓടി കയറിയ 2 വയസുകാരിക്ക് ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്.
റെയിൽ പാലം അറ്റകുറ്റപ്പണിക്കയെത്തിയ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. റെയിൽ പാലത്തിനടുത്താണ് ഇവരുടെ വീട്.