2016 മെയ് 25 ന് പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള 14 -ആം കേരള സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു ഓരോ കേരളീയനും. ഇതിനു മുൻപുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ ആയിരുന്ന അഴിമതി എന്ന വസ്തുതയെ തുടച്ചു നീക്കും എന്ന ഉറച്ച വാഗ്ദാനം കേരളം ജനത്തിന് നൽകി വോട്ട് നേടി അധികാരത്തിൽ എത്തിയ LDF സർക്കാർ, അതുകൊണ്ടു തന്നെ ജനകീയ സർക്കാർ എന്ന ഖ്യാതി തുടക്കം തന്നെ നേടിയിരുന്നു. അധികാരത്തിൽ ഏറി 3 വര്ഷം പിന്നിടുമ്പോൾ പിണറായി വിജയൻ എന്ന മുഖ്യമന്തി നേരിടേണ്ടി വന്ന പ്രതിസന്ധി അനവധി. ഓക്കിയിൽ തുടങ്ങി പ്രളയം, ശബരിമല, നിപ്പ, വീണ്ടും പ്രളയം പ്രതിസന്ധികളുടെ നിര നീളുന്നു .ഇവിടെയെല്ലാം നാം കണ്ടത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നിശ്ചയ ധാർഢ്യം ആയിരുന്നു.
കരുത്തായി കൂടെ നിൽക്കേണ്ട പ്രതിപക്ഷം പിന്നിൽനിന്നും കുത്തി ചില സമയം കൂടെ ഉണ്ടെന്നു കരുതിയവർ പോലും പാലം വലിച്ചു, പക്ഷെ ഇതിലൊന്നും പതറാതെ അമരക്കാരനായി പിണറായിയും തുഴക്കാരായി മറ്റു മന്ത്രിമാരും നിന്നപ്പോൾ കേരളം നേടിയത് വിദ്യാഭ്യാസ മേഖലയിലും , ആരോഗ്യ മേഖലയിലും അംഗീകാരങ്ങൾ . പല കാര്യങ്ങളിലും മികച്ചു നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു.
പ്രകടന പത്രിക എന്നാൽ വെറും വാഗ്ദാനങ്ങൾ എന്നായിരുന്നു നാളിതുവരെ ഉള്ള കേരള ജനതയുടെ ധാരണ . ഈ ധാരണ അക്ഷരാർത്ഥത്തിൽ പൊളിച്ചെഴുതുകയാണ് പിണറായി സർക്കാർ . LDF സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 542 എണ്ണം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
ഇനി ബാക്കിയുള്ളത് 58 എണ്ണവും 2 വർഷവും. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യ മന്ത്രി തന്നെയാണ് ഇത് പറഞ്ഞത്. എടുത്തു പറയാൻ നേട്ടങ്ങളൊരുപാടുണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ചർച്ചയാകുന്നതിന്റെ നാലിൽ ഒരുശതമാനം പോലും സർക്കാരിന്റെ നേട്ടങ്ങൾ ചർച്ചയാകുന്നില്ല ഒപ്പം വിടാതെ പിന്തുടരുന്ന അയ്യപ്പശാപവും.