ചെക്ക് കേസില്‍ ബോളിവുഡ് താരം അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയുടെ പേരിലാണ് റാഞ്ചി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സിനിമ നിർമിക്കാൻ എന്ന പേരിൽ അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും 2.50 കോടി രൂപ അജയ് കുമാറിന്റെ പക്കല്‍ നിന്നും കൈപ്പറ്റിയെന്നും, 2018-ല്‍ സിനിമ റിലീസായ ശേഷം പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും സിനിമ റിലീസ് ആയില്ല. അമീഷയെ പണത്തിനായി സമീപിച്ചപ്പോൾ 3 കോടിയുടെ ചെക്ക് നൽകി എന്നാൽ ബാങ്കിൽ പണം ഇല്ലാതതിനാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. പിന്നീട് അജയ് കുമാർ അമീഷയെയും കുനലിനേം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ തന്റെ കോളുകൾക്കും വക്കീൽ നോട്ടീസിനും പ്രതികരിച്ചില്ല എന്നും തുടർന്ന് റാഞ്ചി ജില്ലാ കോടതിയിൽ സമീപിക്കുകയായിരുന്നു എന്നും അജയ് കുമാർ പറഞ്ഞു. റാഞ്ചി കോടതിയിൽ നടിക്കെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടിയുണ്ട്. പണം കൈപ്പറ്റിയത് ശേഷം പങ്കെടുക്കാം എന്നേറ്റ പരിപാടിയിൽ നിന്നും പിൻവാങ്ങിയതിനെ തുടർന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് കേസ് നല്‍കിയിരിക്കുന്നത്.