അജയ് വാസുദേവൻ മമ്മുട്ടിയെ നായകനാക്കി ചിത്രീകരിച്ച ഷൈലോക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. രാജാധിരാജ ,മാസ്റ്റർപീസ് എന്നീ ചിത്രകൾക്കു ശേഷം മമ്മുട്ടിയും അജയ് വാസുദേവനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്.
രണ്ടു മാസത്തോളം എടുത്ത് പൂർത്തീകരിച്ച ഷൈലോക്ക് മാസ്-ആക്ഷൻ-ഫാമിലി ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മീന, രാജ്കിരണ്, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.