സ്നേഹയുടെയും പ്രസന്നയുടെയും പ്രണയകഥ ഒരു ക്ലാസിക് പ്രണയകഥയാണ്, അവർ കോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2012 ൽ വിവാഹിതരായി. 2015 ൽ അവർക്ക് വിഹാൻ ജനിച്ചു.
അതിനിടെ രണ്ടാമതും ഗർഭിണിയായ സ്നേഹയുടെ ബേബി ഷവർ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. എന്നാൽ എല്ലാ മീഡിയ എക്സ്പോഷറുകളിൽ നിന്നും ഇടവേള എടുത്ത്, ആദ്യ മകനേയും കൂട്ടി ലണ്ടനിൽ ഒരു അവധിക്കാലം ആസ്വദിക്കുകയാണ് തമിഴകത്തെ സൂപ്പർ താരജോഡികൾ.