പ്രശസ്ത സിനിമാതാരവും, നടൻ അഭിയുടെ മകനുമായ ഷൈൻ നിഗത്തിനു നേരെയാണ് വധഭീഷണി.
സോഷ്യൽ മീഡിയ ലൈവിൽ വന്ന് ഷൈൻ തന്നെയാണ് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തിയത്. ഒപ്പം അമ്മ സംഘടനയ്ക്കു ഇതുമായി ബന്ധപ്പെട്ടു ഷൈൻ അയച്ച കത്തും വെളിയിൽ വന്നു.
ഷൈൻ അഭനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ വെയിൽ സിനിമയുടെ പ്രൊഡ്യൂസർ ജോബി ജോർജ് ആണ് ഷൈനിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
വെയിൽ സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ
പൂർത്തിയായ ശേഷം ഷൈൻ മുടി വെട്ടിയതാണ് നിർമാതാവിനെ ചൊടിപ്പിച്ചത്. മറ്റൊരു ചിത്രത്തിന് വേണ്ടിയാണ് താൻ മുടിവെട്ടിയതെന്നും ജോബി ജോർജിന്റെ അനുവാദം വാങ്ങിയ ശേഷം ആണെന്നും നടൻ വ്യക്തമാക്കി. എന്നാൽ പറഞ്ഞതിലും ഏറെ മുടി ഷൈൻ വെട്ടുകയും അത് സിനിമയുടെ കണ്ടിന്യൂറ്റിയെ ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ ഷൈനിനെ ഫോണിൽ വിളിച്ച നിർമാതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഷൈനിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകളാണ് ഇപ്പോൾ അരങ്ങേറുന്നത്.