ട്രാഫിക്കിൽ പെട്ട് ഫ്ലൈറ്റ് വൈകിയത് 3 മണിക്കൂർ

0
538

വിമാനം പറത്തേണ്ട പൈലറ്റ് ട്രാഫിക്കിൽ പെട്ടത്‌ കൊണ്ട് എയർ ഇന്ത്യയുടെ വിമാനം വൈകിയത് 3 മണിക്കൂർ! ഇന്നലെ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് ഉള്ള വിമാനമാണ് 3 മണിക്കൂറിൽ ഏറെ വൈകിയത്.

ആദ്യം അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ അരമണിക്കൂറോളം വൈകുമെന്ന് യാത്രക്കാരെ അറിയിച്ചു എങ്കിലും സമയം 3 ആയിട്ടും ഒന്നുംനടക്കാതെ വന്നപ്പോൾ ആളുകൾ അക്ഷമരായി. തുടർന്ന് വിമാനത്തിലെ ജീവനക്കാർ കാര്യങ്ങൾ വ്യക്തമാക്കി. 1:30ന് പോകേണ്ട വിമാനം ഇതുമൂലം 7:20 ആയിട്ടാണ് യാത്ര തിരിച്ചത്. സഹപൈലറ്റ് ഡൽഹിയിലെ ട്രാഫിക് ബ്ലോക്കിൽ പെട്ടതാണ് എയര്‍ ഇന്ത്യ എഐ502 വിമാനം വൈകാനുള്ള കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here