കുതിര സവാരി ഇഷ്ടമില്ലാത്ത ആരുണ്ട് ഈ ലോകത്ത്? പക്ഷേ ഊട്ടിയിലും മൈസൂരും ടൂർ പോകുമ്പോൾ മാത്രം കുതിരപ്പുറത്ത് കയറി, ഒന്ന് ചുറ്റി ആശ തീർക്കാനാണ് നമ്മുടെ യോഗം. എന്നാൽ ഇനി അങ്ങനെയല്ല. കുതിര സവാരി പഠിയ്ക്കാൻ താല്പര്യം ഉള്ളവർക്കായി തൊടുപുഴയിൽ ഒരു റൈഡിങ് അക്കാദമി ആരംഭിക്കാൻ പോകുകയാണ്.
നിസ്സാര അക്കാദമി ഒന്നുമല്ല, മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊറൈസന്‍ ഇക്യുസ്റ്റേറിയന്‍ അക്കാദമിയാണ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ജമ്പിങ് കുതിരകൾ ഉള്ള കേരളത്തിലെ ആദ്യത്തെ അക്കാദമി എന്ന സവിശേഷത കൂടിയുണ്ട് തൊടുപുഴയിലെ ഈ സ്ഥാപനത്തിന്. അപ്പൊ ആഗ്രഹം മനസ്സിൽ വച്ചിരിക്കേണ്ട, നേരെ തൊടുപുഴയിലേക്ക് വിട്ടോളൂ..