ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും ഉണ്ടായി. പക സ്ഥലങ്ങളിലും വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. കൃഷിയിടങ്ങളിലും വെള്ളം കനത്ത നാശം വിതച്ചു. ജില്ലയിലെ മലയോര മേഖലയിലടക്കം ഇന്നലെ അതിശക്തമായ മഴയും മിന്നലും ഉണ്ടായി.
പാതിപ്പാറയിൽ ഉരുൾപൊട്ടി റോഡ് തകർന്നു, ബാലുശ്ശേരി കണ്ണാടിപ്പാറയിൽ മണ്ണിടിച്ചിലും സംഭവിച്ചു. ശക്തമായ മഴയിലും മലവെള്ള പാച്ചിലിലും നിരവധി വീടുകളിൽ വെള്ളം കയറി. കൊയിലാണ്ടിയിൽ 14 കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു.