ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതുവരെ താൻ ചിത്രത്തിൽ ഇല്ലായിരുന്നു എന്നും ഇനി ധോണിയോട് ഭാവി പദ്ധതികളെ കുറിച്ച് ആരായുമെന്നും ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ട് ലോകകപ്പില്‍ പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ നായകന് കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. ഇതിനിടെ ധോണിയുടെ ഭാവിയെ കുറിച്ചുള്ള എല്ലാ സംസാരങ്ങളിലും ധോണി നിശബ്ദത പാലിക്കുകയും ചെയ്തു. എന്നാൽ ഈ മാസം 23 ന് ചുമതല ഏൽക്കുന്ന ഗാംഗുലി 24 ന് തന്നെ സെലക്ടർമാരുമായി സംസാരിച്ച് ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.