മാർക്ക് ദാനത്തിന് പിന്നാലെ മാർക്ക് തട്ടിപ്പും!

0
531

മാർക്ക് ദാന വിവാദം ഉയർത്തിയ അലകൾ ഇതുവരേയും തീർന്നിട്ടില്ല അപ്പോഴാണ് എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനുള്ള നീക്കം. പുനർമൂല്യനിർണയത്തിനായി നൽകിയ 30 ഉത്തരകടലാസ്സുകളാണ് സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ ശ്രമിച്ചത്. ഫാൾസ് നമ്പർ സഹിതം കൈമാറാൻ വിസി കത്ത് നൽകുകയായിരുന്നു. പുനർമൂല്യ നിർണ്ണയം നടക്കുന്ന ഈ സമയത്ത് ഇതുപോലെ ചെയ്യുന്നത് മാർക്ക് തട്ടിപ്പിനാണ് എന്ന വിവാദമാണ് ഉയർന്നിരിക്കുന്നത്.

എം.കോം നാലാം സെമസ്റ്റർ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം വന്ന് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇതിന്റെ പുനർമൂല്യനിർണയ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും ഫോൾസ് നമ്പറും ഉൾപ്പെടെ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ.പ്രഗാഷിന് കൈമാറണമെന്ന് നിർദേശിച്ചുകൊണ്ടുള്ള വൈസ് ചാൻസലർ ഡോ.സാബു തോമസിന്റെ ഒപ്പുള്ള കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രസ്തുത കത്ത് പരീക്ഷാ കൺട്രോളർക്ക് ലഭിക്കുകയും ചെയ്തു. ഡോ. പ്രഗാഷിന്റെ ലെറ്റർ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here