ചരിത്രമെഴുതി വരവറിയിച്ചു ദളപതി…

0
598

ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗിൽ . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ പല രീതിയിൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം  ഒരു പരുതിവരെ വിവാദങ്ങൾക്കും വിധേയമായിരുന്നു. വിജയ് ചിത്രങ്ങൾക്ക് വിവാദങ്ങൾ പുതുമയല്ല എന്നതിനാൽ  കാര്യമായി ചർച്ചചെയ്യപ്പെട്ടില്ല – “വിവാദങ്ങൾ ഇല്ലാതെ എന്ത് വിജയ് ചിത്രം ” – തനിക്കു നേരെ ഉണ്ടാകുന്ന ആരോപണങ്ങളെ കുറിച്ച് വിജയ് പറഞ്ഞതിങ്ങനെ .” ഇഗ്നോർ പണ്ണുങ്ക്  നൻപാ  “.തെറി , മെർസൽ, എന്നി ബ്ലോക്ക്ബസ്റ്ററുകൾക്കു ശേഷം അറ്റ്ലീ വിജയ് കൂട്ടുകെട്ട്, ഇത് തന്നെയാണ് ബിഗിൽ എന്ന ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന പ്രതീക്ഷ ഒപ്പം തമിഴകത്തിന്റെ ഭാഗ്യ നായിക നയൻതാരയും, ബ്രഹ്മാണ്ഡ രംഗങ്ങൾക്ക് ഇസൈപ്പുയൽ A .R . റഹ്മാന്റെ സംഗീതം കൂടി ആകുമ്പോൾ ബോക്സ്  ഓഫീസിൽ സ്ഫോടനം തന്നെ പ്രതീക്ഷിക്കാം.

ചിത്രത്തിന്റേതായി ഈ ഇടയിൽ ഇറങ്ങിയ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഇതിനു അടിവരയിടുന്നു. ഒക്ടോബർ 12 ന് റിലീസ് ആയ ട്രൈലെർ ഇന്നും യൂട്യൂബ്  ട്രെൻഡിങ്ങിൽ  ഒന്നാം സ്ഥാനത്തു തന്നെയാണ്. ട്രൈലെർ റിലീസ് ആയി നിമിഷങ്ങൾക്കകം നാളിതുവരെ ഉള്ള പല റെക്കോർഡുകളും  തകർക്കപ്പെട്ടു . ഏറ്റവും വേഗത്തിൽ 1M ലൈക്സ്  നേടുന്ന ചിത്രം എന്ന ലോക റെക്കോർഡ്, ഏറ്റവും വേഗതയിൽ 2M ലൈക്സ് നേടിയ ഇന്ത്യൻ ട്രൈലർ, സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ 2M ലൈക്സ് നേടുന്ന ട്രൈലെർ.
നേട്ടങ്ങൾക്കൊപ്പം ട്രോളുകൾക്കും കുറവൊന്നുമില്ല. ട്രൈലെർ റിലീസ് ആയി നിമിഷങ്ങൾക്കുള്ളിൽ എത്തി ആദ്യ ട്രോള്, പിന്നീടങ്ങോട്ട് ട്രോളുകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
ഇപ്പോൾ ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്നതു റിലീസ് തീയതി ആണ്, ഒക്ടോബർ 25 ന് ലോകമെമ്പാടുമുള്ള ടീയേറ്ററുകളിൽ  3000+ സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുകയാണ് ചിത്രം.
കേരളത്തിൽ ഇതിന്റെ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്.
ആരാധകരെ ആവേശത്തിലാക്കി ബിഗിൽ എത്തുമ്പോൾ ബോക്സ്ഓഫീസിന്റെ  ചരിത്രം വഴിമാറുമോ
എന്നാണ് സിനിമ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here