തൃശ്ശൂർ നഗരത്തെ അടുത്തിടെ നടുക്കിയ രണ്ടു കേസുകളിലേയും പ്രതികൾ 21 അല്ലെങ്കിൽ അതിലും താഴെ വയസ്സുള്ളവർ. വില്പനയ്ക്കുള്ള ലഹരി മരുന്ന് വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടിയാണ് രണ്ടും എന്നത് കുറ്റവാളികൾ പോലീസിനോട് തുറന്നു പറഞ്ഞു.
പതിനഞ്ചാം തിയ്യതി കയ്പമംഗലത്ത് കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിനാടുത്ത് നിന്ന് ലഭിച്ചതും, ഊബർ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ച് കാറുമായി കടന്ന കേസും കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പോലീസ് കണ്ടുപിടിച്ചു.
രണ്ടു കേസുകളിലേയും സമാനതകൾ പോലീസിന് തോന്നി എങ്കിലും കേസന്വേഷണം വെവ്വേറെ ടീമുകൾ ആയിട്ടായിരുന്നു നടന്നിരുന്നത്. രണ്ടു കേസുകളിലേയും പ്രതികൾക്ക് പ്രായം വെറും 21 വയസ്സ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്ഥിരമായി ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ് പ്രതികൾ എന്നാണ് പോലീസ് നൽകുന്ന വിവരം.
തികയും മുന്‍പെ പിടിയിലായി. പിറകെ കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികളും. ഇരു കേസുകളിലെയും പ്രതികള്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നവരായിരുന്നു. ഇതോടെ ലഹരിയ്ക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന് ശക്തമായ നടപടി എടുക്കാൻ ഒരുങ്ങുകയാണ് പോലീസ്.