ഡൽഹി മൃഗശാലയിലൂടെ കാഴ്ചകൾ കണ്ട് നടന്നുപോവുകയായിരുന്ന റഹ്മാൻ ഖാൻ പെട്ടന്നൊന്ന് നിന്നു. ഒരു ഇരുമ്പുവേലിക്കകത്തു ഒറ്റയ്ക്ക് ബോർ അടിച്ചിരിക്കുന്ന സിംഹം. ഈ കാഴ്ചകണ്ട റഹ്മാന്റെ ചങ്കു തകർന്നു പിന്നീട് ഒന്നും ആലോചിച്ചില്ല സിംഹത്തിനു കമ്പനി കൊടുത്തിട്ടു തന്നെ ബാക്കി കാര്യം. മുന്നും പിന്നും നോക്കാതെ കമ്പിവേലിയിലൂടെ വലിഞ്ഞു കയറി സിംഹക്കൂട്ടിലേക്ക് ഇറങ്ങി. ആരാടാ ഇത്രേം ധൈര്യത്തിൽ തന്റെ വാസസ്ഥലത്തേക്കെത്തിയത് എന്നറിയാൻ സിംഹം റഹ്മാന്റെ അടുത്തേക്ക് ചെന്നു . അവിടെയുണ്ടായിരുന്ന ആളുകൾ നെഞ്ചിടിപ്പോടെ സ്തംഭിച്ചു നിന്നു. ഇനി എന്തും സംഭവിക്കാം.
സിംഹം അടുത്തെത്തിയതും റഹ്മാൻ അതിനു മുൻപിൽ ഇരുന്നു സംസാരം തുടങ്ങി. ചിരിയും കാളിയുമൊക്കെയായി റഹ്മാൻ സിംഹത്തിനൊപ്പം കൂടി. കണ്ടു നിന്നവർ അമ്പരന്നു, ഇതിനിടയിൽ മൃഗശാല ജീവനക്കാർ ഓഫീസിൽ വിവരം അറിയിച്ചു.ഇടയ്ക്കൊന്നു സിംഹം റഹ്മാന്റെ മുകളിൽ കയറാൻ ശ്രമിച്ചതൊഴിച്ചാൽ അനർത്ഥങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.ഇതിനിടയിൽ മൃഗശാല ഉദ്യോഗസ്ഥർ എത്തി സിംഹത്തെ മയക്കു വേടി വച്ച് യുവാവിനെ രക്ഷപെടുത്തി.റഹ്മാൻ മദ്യപിച്ചിരുന്നു എന്നും അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു എന്നും പോലീസ് പറഞ്ഞു. മുൻപും ഇതേ മൃഗശാലയിൽ വെള്ളക്കടുവയുടെ കൂട്ടിലേക്ക് ഒരാൾ ചാടിയിരുന്നു പക്ഷെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി.