ഇന്ത്യൻ. അവിശ്വസനീയം ആയിരുന്നു 1996ൽ ഇന്ത്യൻ പോലൊരു ചിത്രം. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറും ഉലകനായകൻ കമൽഹാസനും ഒത്തുചേർന്ന എക്കാലത്തെയും ബ്ലോക്ബസ്റ്റർ ആണ് ഇന്ത്യൻ.കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പൂര്ണമായിരുന്നു ചിത്രം, അത് തന്നെയായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ്.
കമൽഹാസൻ ഇരട്ടവേഷങ്ങളിൽ അടിത്തകർത്ത ചിത്രത്തിൽ മനീഷാകൊയ്‌രാള ആയിരുന്നു നായികാ. അതിന് ശേഷം പിന്നീടിങ്ങോട്ട് ശങ്കറും കമൽഹാസനും ഒരുമിച്ചു ഒരു ചിത്രം പോലും ഉണ്ടായില്ല, അങ്ങനെ ഒന്നുണ്ടായാൽ അത് ഇന്ത്യൻ എന്ന ചിത്രത്തേക്കാൾ ഒരുപിടി മുൻപിൽ നില്ക്കാൻ കഴിയുന്ന ഒന്നായിരിക്കണം.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു അതും ഇന്ത്യൻ എന്ന ചിത്രത്തിന്റെ 2-ആം ഭാഗത്തിൽ. പ്രതീക്ഷകൾ വാനോളം ആയിരിക്കും ഓരോ പ്രേക്ഷകനും. ഒടുവിൽ ചിത്രത്തെക്കുറിച്ചു വെളിയിൽ വന്ന വാർത്ത 40 കോടിയോളം മുടക്കി ഭൂട്ടാനിൽ ഒരു സംഘടന രംഗം ചിത്രീകരിക്കുന്നു എന്നാണ്. 2000 ജൂനിയർ ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ രംഗങ്ങൾ ഇന്ത്യൻ സിനിമയിലെ ഒരു അദ്‌ഭുതം തന്നെ ആകും എന്നാണ് അറിയാൻ കഴിയുന്നത്. പീറ്റർ ഹെയ്‌ൻ ആണ് സംഘടനം നിർവഹിക്കുന്നത്.