അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷൻ!

0
615

സിപിഎമ്മിൽ നിന്നും കോണ്‍ഗ്രസ്സിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ മുന്‍ എംഎല്‍എയും, എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിലെ പ്രധാന മൂന്ന് മുന്നണികളിലും പ്രവർത്തിച്ച അസുലഭ നേട്ടവും അബ്ദുള്ളക്കുട്ടിക്ക് സ്വന്തമാകും.

വ്യത്യസ്ത മതന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ബിജെപിയിലേക്ക് വരുന്നത് ശുഭ സൂചനയാണെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകളിലെ പ്രവചനങ്ങൾ ബിജെപിയെ തകർക്കില്ല എന്നും തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ നിന്നെല്ലാം നല്ല ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here