ചൈനീസ് ആസ്ഥാനമായുള്ള ടിക്ടോക്കിന്റെ ഇന്ത്യയിലെ മേധാവിയായി നിഖിൽ ഗാന്ധി നിയമിതനായി. 15 സെക്കന്റ് മാത്രമുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. കമ്പനിയുടെ അടുത്ത ഘട്ടത്തിന്റെ വികസനത്തിന് നിഖിൽ നേതൃത്വം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ടിക്ടോക്കിന്റെ ഇന്ത്യയിലെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, കൂടുതല്‍ മൂല്യമുള്ള ഒരു പ്ലാറ്റ്ഫോമായി ടിക്ടോക്കിനെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നിഖില്‍ ഗാന്ധി പറഞ്ഞു.
20 വർഷങ്ങളായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്. ടൈംസ് ഗ്ലോബര്‍ ബ്രോഡ്കാസ്റ്റേര്സില് ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറായിരുന്ന നിഖില്‍ അതിന് മുൻപ് വാള്‍ട്ട് ഡിസ്നി, യൂടിവി, വയകോം എന്നീ കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിവേഗത്തിൽ വളരുന്ന ടിക്ടോക്കിന് ഏകദേശം 200 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.