പോപ്പ് സെൻസേഷൻ ലേഡി ഗാഗയുടെ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിതെളിച്ചു. ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരുള്ള ഗായിക, തന്റെ ട്വിറ്റർ പ്രൊഫൈലിൽ ഒരു സംസ്കൃത മന്ത്രം പോസ്റ്റ് ചെയ്തതാണ് ഇന്റർനെറ്റിനെ പിടിച്ച് കുലുക്കിയത്.
“ലോക സമസ്ത സുഖിനോ ഭവന്തു.” എന്ന സംസ്കൃത മന്ത്രമാണ് ഗാഗ ട്വീറ്റ് ചെയ്തത്. ഇതോടെ ഇതിന്റെ അർത്ഥം അന്വേഷിച്ചുള്ള തിരച്ചിലായി താരത്തെ പിന്തുടരുന്ന ആരാധകർ. ഏതാണ്ട് 80 മില്യൺ ആരാധകരാണ് ഗാഗയെ ട്വിറ്ററിൽ മാത്രം ഫോളോ ചെയ്യുന്നത്.
ട്വീറ്റ് ലിങ്ക്: https://twitter.com/ladygaga/status/1185651155201753088?s=19