ദക്ഷിണേന്ത്യയുടെ താരസുന്ദരി നയന്‍താരയും, സംവിധായകന് വിഗ്നേശ് ശിവനും തമ്മിലുള്ള പ്രണയം അറിയാത്തവരായി ആരും കാണില്ല
പൊതുവേദികളില്‍ ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളതും. ഇരുവരും തമ്മിലുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കാറുള്ളതുമാണ്.
കഴിഞ്ഞ ദിവസം വിഗ്നേശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. നയന്‍സിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വിഗ്നേശ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്.
വിഗ്നേശിന്റെ സംവിധാനത്തിൽ നയന്‍താരയും, വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രം റിലീസായിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിഗ്നേശിന്റെ കുറിപ്പ്. ഈ ചിത്രം വിഗ്നേശിന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായിരുന്നു.
‘താങ്ക്യൂ തങ്കമേ നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരതരമായ നിമിഷങ്ങള്‍ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ഒരു ദിവസത്തിന് നന്ദി. ഈ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതിന് നന്ദി, എനിക്ക് ഒരു നല്ല ജീവിതം തന്നതിനും. ദൈവം നിന്നെ എന്നെന്നും അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും ഇതുപോലെ സുന്ദരമായ വ്യക്തിയായി നിലകൊള്ളാന്‍ എപ്പോഴും സാധിക്കട്ടെ, നിറഞ്ഞ സ്നേഹം മാത്രം’- ഇതായിരുന്നു വിഗ്നേശിന്റെ പോസ്റ്റ് ഒപ്പം ഇരവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരുന്നു
ലിങ്ക്: https://www.instagram.com/p/B34Wq7Ah43q/?igshid=l7nqle798ch4