പത്തിലധികം വസ്ത്രങ്ങൾ ധരിച്ച് ഒരു വിമാനത്തിൽ കയറിയാൽ എങ്ങനെയുണ്ടാകും? എന്നാൽ ഫിലിപ്പീൻസിൽ അധിക ബാഗേജുകൾക്ക് പണം നൽകുന്നത് ഒഴിവാക്കാൻ ജെൽ റോഡ്രിഗസ് 2.5 കിലോഗ്രാം വസ്ത്രങ്ങൾ ധരിച്ചചാണ് വിമാനത്തിൽ കയറിയത്.പരമാവധി ലഗേജ് ഭാരം ഏഴ് കിലോ എന്നത് കവിഞ്ഞ്, കവിഞ്ഞത് ഭാരം ഒൻപത് കിലോ എത്തിയതിനാൽ, അധിക ഭാരത്തിന് നിരക്ക് ഈടാക്കുമെന്ന് സ്റ്റാഫ് അറിയിച്ചത് കൊണ്ടാണ് ജെൽ ഈ വേറിട്ട മാർഗ്ഗം കണ്ടെത്തിയത്.
ഒന്നിലധികം ടി-ഷർട്ടുകൾ, പാന്റുകൾ, ജാക്കറ്റുകൾ എന്നിവ ധരിച്ചാണ് വിമാനത്തിൽ കയറിയത്.എന്നാൽ ഇനി ഒരിക്കലും ഇത്രയും വസ്ത്രം ധരിക്കാൻ ശ്രമിക്കില്ലെന്ന് പറയുകയാണ് ജെൽ അതിന്റെ കാരണം സഹിക്കാൻ കഴിയാതെ ചൂടാണത്രേ! തന്റെ തന്റെ പോസ്റ്റ് ഇത്രയും വൈറലാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ നന്നായി പോസ് ചെയ്യാമായിരുന്നു എന്നാണ് ജെൽ പറയുന്നത്. ഒക്ടോബർ രണ്ടിനാണ് അഞ്ച് ടി-ഷർട്ടുകൾ, മൂന്ന് ജോഡി പാന്റുകൾ, മൂന്ന് ജാക്കറ്റുകൾ എന്നിവ ധരിച്ച് അഭിമാനത്തോടെ ധരിക്കുന്ന ഒരു ചിത്രം അവർ പങ്കുവച്ചത്.