മിന്നൽ മുരളിയെ ഫൈറ്റ് പഠിപ്പിക്കാൻ വ്ലാഡ് റിംബർഗ് എത്തുന്നു. ഹോളിവുഡ് സിനിമകളിൽ നിറ സാന്നിധ്യമായ വ്യക്തിയാണ് വ്ലാഡ്. ജെമിനി മാൻ, ഡാർക്ക് ടവർ, ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഇത് ആദ്യമല്ല വ്ലാഡ് ബാഹുബലി രണ്ടിലും, ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലും വ്ലാഡ് സഹകരിച്ചിട്ടുണ്ട്.കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. ടോവിനോ തോമസ് സൂപ്പർ ഹീറോ പരിവേഷത്തിൽ എത്തുന്ന മിന്നൽ മുരളി ഒരുക്കുന്നത് സോഫിയാ പോളാണ്. ഡിസംബറിൽ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കും.