ഇംഗ്ലണ്ടിലെ എസക്സിലെ ഒരു കണ്ടെയ്നര്‍ ലോറിയില്‍നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി. വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് ഒരു കൗമാരക്കാരന്റേതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ ലോറി ഡ്രൈവറായ 25 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വാർത്തകൾ പ്രകാരം ഇയാൾ വടക്കൻ അയർലണ്ട് സ്വദേശിയാണ്.
ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയായ ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി എത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ എസക്സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയാണ് ഹോളിഹെഡ്.
ഇതുവരെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും, ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു.