കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് വിപണനത്തിനായി ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
കേരളത്തിലെ ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്ടോപ്പ് നിർമിക്കുന്നത്. ഇത് മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി ഇത് മാറുമൊന്നാണ് കംപ്യൂട്ടറിനായി ബോർഡുകൾ നിർമ്മിക്കുന്ന ഇന്റൽ ഇന്ത്യയുടെ മേധാവി നിർവൃതി റായ് വിശേഷിപ്പിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്റെൽ, യുഎസ്ടി ഗ്ലോബൽ, കെൽട്രോൺ എന്നിവയ്ക്ക് പുറമേ സ്റ്റാർട്ടപ്പ് സ്ഥാപനമായ അക്സിലറോൺ, കെ.എസ്.ഐ.ഡി.സി മുതലായ സ്ഥാപനങ്ങൾ ഒന്ന് ചേർന്നാണ് കൊക്കോണിക്സ് നിർമ്മിക്കുന്നത്. ഉൽപ്പാദനത്തിലും, വിൽപനയിലും, സർവീസിലും മാത്രമല്ല, പഴയ ലാപ്ടോപ്പുകൾ ഉപയോക്താക്കളിൽ നിന്നും തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കോക്കോണിക്സ് ഒരുക്കുന്നുണ്ട്.
മൂന്നു മോഡലുകളിൽ, നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിക്കുക.