ബ്രസീലിലെ ഒരു ഫാർമസിയിൽ മരുന്ന് വാങ്ങാൻ എത്തിയതായിരുന്നു വൃദ്ധയായ ഒരു സ്ത്രീ. അപ്രതീക്ഷിതമായാണ് രണ്ട് മോഷ്ടാക്കൾ ആയുധങ്ങളുമായി അവിടെ എത്തിയത്. കട കൊള്ളയടിക്കുന്നവരെ കണ്ട് സ്വാഭാവികമായും എല്ലാവരെയും പോലെ വൃദ്ധയും പേടിച്ചു വിറച്ചു. ഉപദ്രവിക്കരുത് എന്നും കയ്യിലുള്ള എല്ലാം നൽകാമെന്നും മോഷ്ടാക്കളിൽ ഒരുവനോട് വൃദ്ധ പറഞ്ഞു. എന്നാൽ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയ്ക്ക് നൽകിയത് നെറുകയിൽ ഒരു സ്നേഹചുംബനമായിരുന്നു.സാമുവല്‍ അല്‍മെയ്ഡ എന്നയാളുടെ ഫാര്‍മസിയില്‍ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. വൃദ്ധയ്ക്ക് പുറമെ മറ്റ് രണ്ട് ജീവനക്കാരും മെഡിക്കൽ സ്റ്റോറിൽ ഉണ്ടായിരുന്നു. ഫാർമസിയിലെ സിസിടിവിയിൽ പതിഞ്ഞ മനസ്സലിവുള്ള കള്ളന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.