ലോൺലി പ്ലാനറ്റിൽ കൊച്ചിക്ക് എന്തുകാര്യം?

0
521

ലോകപ്രശസ്ത ട്രാവൽ ഗൈഡ് മാഗസിനായ ‘ലോൺലി പ്ലാനറ്റ്’ 2020ൽ, ഓരോ സഞ്ചാരിയും സന്ദർശിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയും ഇടം പിടിച്ചു! രാജ്യത്ത് നിന്നുതന്നെയുള്ള ഏക ഇടവും കൊച്ചി തന്നെയാണ്‌.

മിക്ക യാത്രക്കാരും അവഗണിക്കുകയോ അല്ലെങ്കിൽ മടങ്ങിവരാൻ പുതിയ കാരണങ്ങൾ പ്രദാനം ചെയ്യുന്ന പരിചിതമായ ഹോട്ട്‌സ്പോട്ടുകളോ ആണ് പട്ടികയ്ക്ക് ആധാരം. 600 വർഷത്തിലേറെയായി ശാന്തമായ കൊച്ചി, വ്യാപാരികളെയും പര്യവേക്ഷകരെയും യാത്രക്കാരെയും അതിന്റെ തീരങ്ങളിലേക്ക് ആകർഷിക്കുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും അത്തരമൊരു കൗതുകകരമായ സംഗതി കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് മാഗസിൻ എഴുതിയത്.

നഗരം അതിന്റെ പൈതൃകത്തിൽ കർശനമായി നിലകൊള്ളുമ്പോഴും, ഭീമാകാരമായ ചൈനീസ് ഫിഷിംഗ് വലകൾ, 450 വർഷം പഴക്കമുള്ള സിനഗോഗ്, പുരാതന പള്ളികൾ, പോർച്ചുഗീസ്, ഡച്ച് കാലഘട്ടത്തിലെ വീടുകളും ബ്രിട്ടീഷ് രാജിന്റെ തകർന്ന അവശിഷ്ടങ്ങളും കൊച്ചിയിൽ ദർശിക്കാം എന്നതും കൊച്ചിയെ തികച്ചും വ്യത്യസ്തമാക്കുന്നു എന്നാണ് ‘ലോൺലി പ്ലാനറ്റ്’ കൊച്ചിയെ കുറിച്ച് വിവരിക്കുന്നത്.

മാഗസിൻ തുരഞ്ഞെടുത്ത മികച്ച 10 നഗരങ്ങൾ

1. സാൽ‌സ്ബർഗ് (ഓസ്ട്രിയ)

2. വാഷിംഗ്ടൺ, ഡി.സി. (യുണൈറ്റഡ് സ്റ്റേറ്റ്സ്)

3. കെയ്‌റോ (ഈജിപ്ത്)

4. ഗാൽവേ (അയർലൻഡ്)

5. ബോൺ (ജർമ്മനി)

6. ലാ പാസ് (ബൊളീവിയ)

7. കൊച്ചി (ഇന്ത്യ)

8. വാൻ‌കൂവർ (കാനഡ)

9. ദുബായ് (യുണൈറ്റഡ് അറബ് എമിറേറ്റ്സ്)

10. ഡെൻവർ (യുണൈറ്റഡ് സ്റ്റേറ്റ്സ്).

LEAVE A REPLY

Please enter your comment!
Please enter your name here