നിലവിൽ ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റുമായി ഐടിസി.
‘ഫാബെല്ലെ എക്സ്ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ബ്രാൻഡ് ആണ് ഇവ പുറത്തിറക്കിയത്. ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയത് എന്നതിനാൽ ഇത് ഗിന്നസ് റെക്കോര്‍ഡില്‍ ഇപ്പോഴേ ഇടം പിടിച്ചു കഴിഞ്ഞു.
സവിശേഷമായ രുചിക്കൂട്ടുകളും, ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ കൊക്കോയും ചേര്‍ത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചോക്ലേറ്റ് അഭിരുചി കൂടി മനസിലാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നും ഓര്‍ഡർ അനുസരിച്ചാണ് ഇത് ലഭ്യമാകുക എന്നും ഐടിസി അറിയിച്ചു.