ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ചിത്രമാണ് ധമാക്ക. നിക്കി ഗിൽറാണി, അരുൺ കുമാർ, നേഹ സക്സേന, സലീം കുമാർ, ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന അശ്വിൻ വിജയൻ, ശ്വേത, അഫ്‌സൽ, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആലപിച്ച ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി എന്ന ഗാനത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.
യുട്യൂബിൽ ഇതിനകം രണ്ടുലക്ഷത്തിനാൽപതിനായിരത്തിലധികം കാഴ്ച്ചക്കാരുമായി മുന്നേറുന്ന ഈ ഗാനത്തിന് ചുവട് വയ്ക്കുന്ന ടിക്ടോക് ഉപയോക്താക്കൾക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ധമാക്കയുടെ അണിയറപ്രവർത്തകർ.