നിരവധി പ്രവാസികൾ ഒമാനിൽ കസ്റ്റഡിയിൽ

0
358

നിയമലംഘനങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം മാത്രം നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും, താമസ നിയമങ്ങള്‍ ലംഘിച്ചവരും, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചിവരേയുമാണ് പോലീസിന്റെ വലയിലായതെന്ന് പോലീസ് അറിയിപ്പിൽ വ്യക്തമാക്കുന്നു.

അല്‍ ഖബൂറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിയമ ലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പോലീസ് കമാന്റാണ് വ്യാപകമായ പരിശോധന നടത്തിയത്
പിടിയിലായ പ്രവാസികൾക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ഒമാൻ പോലീസ് അറിയിച്ചു. പിടിയിലായവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here