പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി.

0
795

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകി. വാഴപ്പഴം, ചക്ക, കശുമാങ്ങ മുതലായ പഴങ്ങളില്‍ നിന്നും, മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും, വൈനും ഉണ്ടാക്കാനനാണ് അനുമതി.

ഇതുസംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച മന്ത്രിസഭയുടെ യോഗമാണ് ഇതിനായുള്ള അനുമതി നല്‍കിയത്. നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സർക്കാരിന് സമര്‍പ്പിച്ചത്.

പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് നിലവിലെ അബ്കാരി ചട്ടങ്ങൾക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും ധാരണയായി. ഇത്തരത്തിലുള്ള യൂണിറ്റുകളുടെ പ്രവർത്തനത്തിനായി ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here