ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മ്മയെ ടീമിന്റെ ക്യാപ്റ്റന്നയിക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഉൾപ്പെട്ട സീനിയര്‍ താരങ്ങള്‍ക്കൊപ്പം ശിവം ഡുബേ പോലെയുള്ള യുവ താരങ്ങളും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശിവം ഡുബേ, ശര്‍ദ്ധുല്‍ താക്കൂര്‍.