ബിസിസിഐയുടെ മുപ്പത്തി ഒമ്പതാമത്തെ അധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനായി. സംഘടനയുടെ മുബൈ ആസ്ഥാനത്ത് എത്തിയാണ് ഗാംഗുലി ചുമതലയേറ്റത്. ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെ മികച്ച ടീമാക്കി മാറ്റാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും, ഇതിനായി കോഹ്ലിക്ക് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ഗാംഗുലി വ്യക്തമാക്കി.
അതേ സമയം അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും, ജഗ്മോഹൻ ഡാൽമിയയെ പോലെ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്നും ഗാംഗുലി പറഞ്ഞു.