ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയുടെ ബിഗിൽ റിലീസായി. തെറി മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് അലീ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ലോകം ഉറ്റു നോക്കുന്നത്. കേരളത്തിൽ ആദ്യമായി 150 സ്ക്രീൻ മാത്രമുള്ളയിട്ടും 300 + ഫാൻസ് ഷോ കിട്ടുന്ന ചിത്രമാണ് ബിഗിൽ. പല കേന്ദ്രങ്ങളിലും രാവിലെ 5 മണിക്ക് തന്നെ ചിത്രം റിലീസ് ആയി. ഇന്ന് പൊതു അവധി അല്ലാതിരുന്നിട്ടും, പല കോളേജുകൾക്കും യൂണിവേഴ്സിറ്റി എക്സാം ആയിട്ടു പോലും ചിത്രത്തിന് വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത് . പല കേന്ദ്രങ്ങളിലും 24 മണിക്കൂർ നിറഞ്ഞോടുന്ന സദസുകൾ ആണ് ഉള്ളത്.
റിലീസിന്റെ ആർപ്പുവിളികൾ ഒരു ഭാഗത്തു നിൽക്കുമ്പോളും പലരും കാത്തിരിക്കുന്നത് തെറി മെർസൽ നേടിയെടുത്ത വിജയം ആവർത്തിക്കാൻ ബിഗിലിന് ആകുമോ എന്നാണ്. തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന ആദ്യ പ്രതികരണം പോക്കിരിക്കു ശേഷം വിജയുടെ ക്യാരീരിലെ ഏറ്റവും മികച്ച ചിത്രമാണ് ബിഗിൽ മാത്രമല്ല വിജയുടെ ആദ്യ 300 കോടി ക്ലബ്ബിൽ എതാൻ പോകുന്ന ചിത്രമറിക്കും ബിഗിൽ എന്നാണ്.
റിവ്യൂ
ചാറ്റൽ മഴയിൽ തുടങ്ങി മഹാ പ്രളയത്തിൽ വന്നു നിൽക്കുന്ന പടം, അതാണ് ബീഗിൽ. ഇന്റർവെൽ വരെ ശരാശരി പടം എന്നാൽ ഇന്റർവെലിനു ശേഷം എത്തുന്ന ഓരോ സിനുകളും പ്രേക്ഷകനെ ആവേശത്തിലാഴ്ത്തുന്നു. കോമഡി ഉളവാക്കുന്ന രസ ചരട് പൊട്ടാതെ അത് സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ യോഗിബാബുവിന് കഴിഞ്ഞിട്ടുണ്ട്. എ ആർ റെഹ്മാന്റെ സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ട്രെയ്ലറിൽ വിമർശനങ്ങൾ ഏറെ ലഭിച്ച വി എഫ് എക്സിന്റെ പോരായ്മ പടത്തിൽ നികത്തിയിട്ടുണ്ട് . ആദ്യം മുതൽ അവസാനം വരെ അറ്ലീ എന്ന സവിഗായകന്റെ മികവ് എടുത്തുകാണാൻ കഴിയും. ശരാശരിയിൽ മാത്രം ഒതുങ്ങേണ്ട സാധാ ഓരോ ചിത്രത്തെ ഇ നിലവാരത്തിൽ എത്തിച്ചതിൽ അറ്റ് ലീ എന്ന യുവസംവിധായകൻ വഹിച്ച പങ്കു ഏറെ വലുതാണ്.
BIGIL RATING – 4/5