അമ്മ ശ്രീദേവിയെ പോലെ നിരവധി ആരാധകരുള്ള താരമാണ് ജാൻവി കപൂർ. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ ജാൻവിയെ ഫോളോ ചെയ്യുന്നുമുണ്ട്. താരസുന്ദരിയുടെ വസ്ത്രധാരണമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.
താരത്തിന് പറ്റിയ ഒരു അബദ്ധം ആഘോഷമാക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ദുപ്പട്ടയിലെ പ്രൈസ് ടാഗ് മാറ്റാൻ ജാൻവി മറന്നതാണ് ആരാധകർ ഏറ്റെടുത്തത്.
ഫിറ്റ്നെസ്സ് ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ ചുരിദാർ ധരിച്ച് കാറിലേക്ക് കയറുന്ന ജാൻവിയുടെ ദുപ്പട്ടയിലെ പ്രൈസ് ടാഗ് ആണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. മഞ്ഞ നിറമുള്ള ട്രഡീഷനൽ ലുക്കിലുള്ള ചുരിദാർ ആയിരുന്നു താരം ധരിച്ചിരുന്നത്. അതിസുന്ദരിയായിരുന്നു എന്നത് പറയേണ്ടതില്ലല്ലോ. താരത്തിന്റെ ദുപ്പട്ടയിലെ പ്രൈസ് ടാഗ് കണ്ണിൽ ഉടക്കിയതോടെ ട്രോളന്മാർ ആഘോഷം ആരംഭിച്ചു. ഉപയോഗിച്ച ശേഷം തിരിച്ചു നൽകാനുള്ളതായിരിക്കും എന്നും, ഇത് പുതിയ ട്രെൻഡ് ആണെന്നുമുള്ള ട്രോളുകൾ പ്രവഹിച്ചതോടെ ജാൻവി ഫാഷൻ ലോകത്ത് ശ്രദ്ധ നേടി.
വസ്ത്രധാരണത്തിൽ ഒരുപാട് ശ്രദ്ധ പുലർത്തുന്ന ആളായതിനാൽ തന്നെ അശ്രദ്ധ ആഘോഷമാക്കാൻ ഒരുപാട് പേർ രംഗത്ത് വന്നിരുന്നു.