ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പൊക്കി ഭാര്യ. സമൂഹ മാധ്യമങ്ങളിൽ നിരവധി സ്ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന ഭർത്താവിനെ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഭാര്യ കുടുക്കിയത്. ഭാര്യയാണ് എന്നതറിയാതെ ചാറ്റിങ് തുടർന്ന ഭർത്താവിനെ കിടക്ക പങ്കിടാൻ ക്ഷണിച്ചാണ് ഭാര്യ കെണിയിൽ പെടുത്തിയത്.
അബുദാബി കോടതിയിൽ ചാറ്റിങ്ങ് ഹിസ്റ്ററി ഹാജരാക്കിയ ഭാര്യക്ക് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. യുവതിക്ക് വീട് നിർമ്മിച്ച് കൊടുക്കണമെന്നും, ജീവനാംശമായി പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും കോടതി വിധിച്ചു.
ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി ഒരു സുഹൃത്ത് യുവതിയെ അറിയിച്ചതിനെ തുടർന്നാണ് ഭാര്യ ഇത്തരമൊരു നീക്കം നടത്തിയത്. ഭാര്യമാരെ പറ്റിയ്ക്കുന്ന ഭർത്താക്കന്മാർക്ക് താക്കീത് തന്നെയാണ് അബുദാബിയിൽ നിന്നുള്ള ഈ വാർത്ത