മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് നടൻ ടോവിനോ തോമസ് സന്ദർശിച്ചു. ഇപ്പോൾ തീയ്യറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന എടക്കാട് ബറ്റാലിയൻ എന്ന സിനിമ കണ്ടതിന് ശേഷം ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തിന് മകന്റെ സാദൃശ്യമുണ്ടെന്നും, ടോവിനോയെ അഭിനന്ദിച്ചും സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
രണ്ടുമാസം പ്രായമുള്ളപ്പോൾ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പ് മുതൽ ഓരോന്നായി സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ടൊവിനോയ്ക്ക് കാണിച്ചു കൊടുത്തു. എല്ലാ പിറന്നാളിനും മകന് വസ്ത്രം വാങ്ങുന്ന പതിവ് തുടരുന്ന ധീര ജവാന്റെ അമ്മ ആ വസ്ത്രങ്ങളിൽനിന്ന് ഒരു ടീഷർട്ടും ടൊവിനോയ്ക്ക് സമ്മാനമായി നൽകി. ധനലക്ഷ്മി അമ്മയുടെ അഭിനന്ദനം ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്ന് ടോവിനോ പ്രതികരിച്ചു.