മാവോയിസ്റ്റുകളെ തുരത്താനുള്ള തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി എന്ന് പേരുള്ള ഊരിലാണ് വെടിവെപ്പുണ്ടായത് എന്നതാണ് ലഭ്യമായ വിവരം.
മാവോയിസ്റ്റുകൾ ഇവിടം ക്യാംപ് ചെയ്യുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. ഈ ഏറ്റുമുട്ടലിലാണ് 3 മാവോവാദികൾ കൊല്ലപ്പെട്ടത്.
പോലീസിന്റെ പക്കലുള്ള ലിസ്റ്റിൽ ഉള്ളവരാണ് കൊല്ലപ്പെട്ട മാവോവാദികൾ എന്നും പോലീസ് ഇവരെ തിരിച്ചറിഞ്ഞു എന്നുമാണ് സൂചന മരിച്ചവരുടെ പക്കൽ നിന്ന് ആയുധങ്ങളും മറ്റു ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വനത്തിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും, കൂടുതൽ സംഘത്തെ പോലീസ് ഇവിടേക്ക് അയച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.