ഐഎസ് തലവൻ ബാഗ്ദാദിയെ വധിച്ചെന്ന് ട്രംപ്

0
557

വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതിന് മുൻപ് 5 തവണ ബാഗ്ദാദി കൊല്ലപ്പെട്ടതയുള്ള വാർത്തകൾ വന്നിട്ടുണ്ട് എങ്കിലും വൈറ്റ്ഹൗസ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

റെയ്ഡിനിടെ യുഎസ് സൈന്യം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളെ വധിച്ചതായി വൈറ്റ്ഹൗസിൽ നിന്നുള്ള ടെലിവിഷൻ പ്രസംഗത്തിൽ ട്രമ്പ് രാജ്യത്തോട് പറഞ്ഞു. ബാഗ്ദാദി ഒരു തുരങ്കത്തിൽ കോർണർ ചെയ്യപ്പെട്ടു എന്നും ഗത്യന്തരമില്ലാതെ ആത്മഹത്യാ വസ്ത്രം ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു എന്നുമാണ് ട്രംപ് പറഞ്ഞത്.

“തുരങ്കത്തിലേക്ക് ഓടിക്കയറുകയും ഭീരുവിനെ പോലെ കരയുകയും, നിലവിളിക്കുകയും ചെയ്ത ശേഷമാണ് അയാൾ മരിച്ചത്,” ബാഗ്ദാദിയുടെ മൂന്ന് കുട്ടികളും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നും ട്രമ്പ് പറഞ്ഞു.

റഷ്യ, സിറിയ, തുർക്കി, ഇറാഖ് എന്നിവയുടെ സഹകരണത്തോടെ എട്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണമാണ് ലോകത്തെ ഏറ്റവും ഭീകരനായ നേതാവിന്റെ അന്ത്യം ഉറപ്പിച്ചത്. സിറിയൻ കുർദുകൾ നൽകിയ പ്രത്യേക പിന്തുണയ്ക്ക് ട്രമ്പ് നന്ദി പറഞ്ഞു.

കുറച്ചു നാളുകളായി സിറിയയിലെ ബാഗ്ദാദിയുടെ ഒളിത്താവളം യുഎസ് സൈന്യത്തിന്റെ റഡാറിലുണ്ടായിരുന്നുവെന്നും 3 തവണ ഓപ്പറേഷൻ മാറ്റി വച്ച ശേഷമാണ് ഇത്തവണ വിജയകരമായി നടപ്പാക്കിയത് എന്നുമാണ് വൈറ്റ്ഹൗസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here