ഒരു രൂപയ്ക്ക് ഒരു ചായ.

0
620

പണ്ടൊക്കെ ഒരു രൂപയ്ക്ക് എന്തൊക്കെ കിട്ടുമായിരുന്നു എന്ന് പറയുന്നവരോട് ധൈര്യമായി പറഞ്ഞോളൂ ഇന്ന് ഒരു രൂപയ്ക്ക് ഒരു ചായ കിട്ടുമെന്ന്! വിശ്വസക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ നേരെ കോഴിക്കോട് തളി അമ്പലത്തിന് അടുത്തുള്ള കുട്ടേട്ടന്റെ ചായ കടയിലേക്ക് പൊന്നോളൂ. ഒരു രൂപ നിലത്ത് കിടക്കുന്നത് കണ്ടാൽ പോലും എടുക്കാതെ വിടുന്ന കാലമായിട്ടും കുട്ടേട്ടന്റെ ചായക്കടയിലെ കട്ടൻ ചായക്ക് ഒരു രൂപ തന്നെ.

കോഴിക്കോട് ജില്ലയിലെ കുട്ടേട്ടനും, കുട്ടേട്ടന്‍റെ ചായക്കടയും.!!

കാലം മാറിയപ്പോഴും 30 വർഷമായി മാറ്റമില്ലാതെ തുടരുകയാണ് കോഴിക്കോട് ജില്ലയിലെ കുട്ടേട്ടനും, കുട്ടേട്ടന്‍റെ ചായക്കടയും. തളിക്ഷേത്രത്തിനടുത്തുള്ള കുട്ടേട്ടന്‍റെ ചായക്കടയിൽ ഇന്നും ഒരു കട്ടന്‍ ചായയ്ക്ക് ഒരു രൂപയാണ്.#AmritaNews #AmritaTV

ഇനിപ്പറയുന്നതിൽ Amrita TV പോസ്‌റ്റുചെയ്‌തത് 2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

കുട്ടേട്ടനെ സംബന്ധിച്ചിടത്തോളം ഇത് വില്പനയല്ല ജനത്തിന് തന്നാൽ കഴിയുന്ന ഒരു സേവനമാണ്. കഴിഞ്ഞ 30 വർഷമായി ഇന്നും മുടങ്ങാതെ ചെയ്യുന്ന പുണ്യപ്രവൃത്തി. തികഞ്ഞ ഗാന്ധിയൻ കൂടിയായ കുട്ടേട്ടൻ തന്റെ ജീവിതമാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്ന ഗാന്ധി വാക്യം വീണ്ടും നമ്മെയെല്ലാം ഓർമിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here