ഒരു കാലത്ത് നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ബജാജ് ചേതക് തിരിച്ചു വരുന്നു. ഇന്ധനത്തിന്റെ കാര്യത്തിലടക്കം അടിമുടി മാറ്റങ്ങളുമായാണ് ചേതക് എത്തുന്നത്. പുതിയ ചേതക് ഇലക്ട്രിക് ആണെന്നതാണ് ആദ്യത്തെ പ്രത്യേകത.
ഇറ്റാലിയൻ ഡിസൈനിലുള്ള മെറ്റൽ ബോഡിയുമായി മുൻഗാമിയെപ്പോലെ ശക്തമായ ബിൽഡ് ക്വാളിറ്റി തന്നെയാണ് പുതിയ ചേതക്കിനും. നൽകുന്നു. എൽഇഡി ഹെഡ്ലൈറ്റ്, സീക്വൻഷൽ സ്ക്രോളിംഗ് എൽഇഡി ബ്ലിങ്കറുകൾ, എൽഇഡി ഡിജിറ്റൽ കൺസോൾ, ചേതക് ആപ്പ് വഴി ആക്സസ് ചെയ്യാൻ കഴിയുന്ന നിരവധി കണക്റ്റിങ് സവിശേഷതകൾ എന്നിവയുമായി പുത്തൻ ലുക്കിലാണ് ചേതക് വീണ്ടും അവതരിക്കുന്നത്.
ലിഥിയം അയൺ ബാറ്ററികളിൽ എൻസിഎ സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചേതക് ഒരൊറ്റ ചാർജിൽ 75 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
2020 ജനുവരിയോടെ നിരത്തുകളിൽ ഇറങ്ങുമെന്ന് കരുതുന്ന ചേതക് ആറ് നിറങ്ങളിൽ ലഭ്യമാകും. വില 80000 മുതൽ 100000 വരെയാണ് പ്രതീക്ഷിക്കുന്നത്.
Image Chetak Electric,Courtesy; Bajaj