മന്ത്രി മണി ഇതുവരെ മാറിയത് 34 കാർ ടയറുകൾ.

0
921

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ മാറിയത് ഒന്നും രണ്ടും തവണയല്ല പത്ത് തവണ! അതും മാറിയത് 34 എണ്ണം! വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനായി മാത്രം അഞ്ചുലക്ഷം രൂപയാണ് ഖജനാവില നിന്ന് ചെലവഴിച്ചിരിക്കുന്നത്. മന്ത്രി മണി ഇപ്പോള്‍ ഉപയോഗിക്കുന്നത് 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റയാണ്.

പതിനായിരം രൂപ മുതൽ പതിമൂവായിരം രൂപ വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. മന്ത്രി മണിയുടെ കെ.എല്‍.01 സിബി 8340 എന്ന ഇന്നോവയാണ് ടയര്‍മാറ്റലില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപയോഗിക്കുന്ന കെ.എല്‍.01 സിബി 8318 നമ്പര്‍ ഇന്നോവ നാല് തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here