ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

0
1038

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്‌ ക്യാമ്പസിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

എഞ്ചിനിയറിങ് മൂന്നാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആണ് പുലർച്ചെ ഏതാണ്ട് മൂന്നു മണിയോടെ ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ സിദ്ധാർത്ഥ് മരണപ്പെടുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് ഇമെയിലായി മാതാപിതാക്കൾക്ക് അയച്ച ശേഷമാണ് വിദ്യാർത്ഥി ഇത് ചെയ്‌തതെന്നാണ് ലഭ്യമായ വിവരം. പഠിപ്പിൽ പുറകോട്ട് പോയ മനോവിഷമമാണ് ഈ കടുംകൈ ചെയ്യാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത് എന്നാണ് ആത്മഹത്യ കുറിപ്പിൽ നിന്നും മനസ്സിലാകുന്നതെന്ന് സർക്കിൾ ഇൻസ്പെക്റ്റർ ശിവ് യാദവ് വ്യക്തമാക്കി. എന്തായാലും സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here