തമിഴകത്തെ പ്രസിദ്ധനായ മിമിക്രി താരവും, നടനുമായ മനോ വാഹനാപകടത്തിൽ അന്തരിച്ചു. താരം ഓടിച്ചിരുന്ന കാർ മീഡിയനിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മനോ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
ചെന്നൈയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം സഞ്ചരിച്ചിരുന്ന മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായും, മിമിക്രി ആർട്ടിസ്റ്റ് ആയും പേരെടുത്ത മനോ ലോകമൊട്ടാക്കും അരങ്ങേറിയ നിരവധി ഷോയുടെ ഭാഗമായിട്ടുണ്ട്.
Tweet link: https://twitter.com/johnmediamanagr/status/1188897374329901056?s=19