ക്യാപ്റ്റൻ കോഹ്ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും വധിക്കുമെന്നാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെടുന്ന, ലഷ്കർ എന്ന സംഘടനയുടെ പേരിലുള്ള ഭീഷണി. ദേശീയ അന്വേഷണ ഏജൻസിക്കാണ് കത്ത് ലഭിച്ചതോടെ ടീമിനുള്ള സുരക്ഷയും, ദില്ലിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കാൻ എൻ.ഐ.എ. ആവശ്യപ്പെട്ടു.
കോഴിക്കോട് കേന്ദ്രമായി ഇത്തരത്തിൽ ഒരു സംഘടന പ്രവർത്തിക്കുന്നില്ലെന്നും, ഭീഷിണി വ്യാജമാകാൻ സാധ്യതയുണ്ടെങ്കിലും ഇത് വില കുറച്ച് കാണാനാകില്ല എന്നും എൻഐഎ അറിയിച്ചു.