മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി

0
662

കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഹൈബി രംഗത്തെത്തിയത്.
തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന വിമർശനവുമായാണ് ഹൈബിയുടെ പോസ്റ്റ്. പേരെടുത്ത് പറയാതെയാണ് സൗമിനിയെ ഹൈബി വിമർശിച്ചത്.

ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ എന്നും ഇത് കോൺഗ്രസാണെന്നും ഹൈബി പോസ്റ്റിലൂടെ മേയറെ ഓർമിപ്പിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും മേയർക്കെതിരെ വിമർശനവുമായി ഹൈബി വാർത്തകളിൽ നിറഞ്ഞിരുന്നു. മേയർ സൗമിനി ജെയിൻ പരാജയമാണെന്നും അവർ തൽസ്ഥാനത്ത് തുടരണമോയെന്ന് പാർട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡൻ അന്ന് ആവശ്യപ്പെട്ടിരുന്നു.

ൽനഗരസഭയുടെ വീഴ്ചയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്നും, തിരുത്തൽ നടപടിക്ക് നഗരസഭ തയ്യാറാകണമെന്നും ഇല്ലെങ്കിൽ ജനം തിരുത്തുമെന്നും ഹൈബി പറഞ്ഞു. വിവാദങ്ങളിൽ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹൈബിയുടെ ഭാര്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിവാദ പോസ്റ്റിനെ ട്രോളിക്കൊണ്ട് സൗമിനി ജെയിനും രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനം രാജിവെച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു മേയറുടെ മറുപടി.

മേയറെ മാറ്റാനുള്ള കരുനീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഹൈബി ഈഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here