ഒരു പേരിലല്ലാം എന്തിരിക്കുന്നു? എന്ന് ചോദിച്ചാൽ ഒരു പേരോടെ പെട്ടെന്ന് ഫെയ്മസായ ജോളി ജംഗ്ഷൻ കാണിച്ചു കൊടുക്കാം. കൂടത്തായി കേസോടെ ആരും അധികമൊന്നും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജോളി ജംഗ്ഷൻ പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഹിറ്റായി!
കൊല്ലം ജില്ലയിലാണ് ജോളി ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. കൂടത്തായി കേസുമായി ജംഗ്ഷന് യാതൊരു ബന്ധവുമില്ല, എഴുപതുകളിൽ നാട്ടിലെ ഒരു ക്ലബ്ബിന്റെ പേരിൽ നിന്നാണ് ജോളി ജംഗ്ഷന് ആ പേര് കിട്ടിയത്. എന്തായാലും ഇപ്പോൾ വഴിയിൽ കൂടെ പോകുന്നവരെല്ലാം സ്ഥലപ്പേര് എഴുതിയ ബോർഡിന് മുന്നിൽ നിന്നൊരു സെൽഫിയും എടുത്താണ് മടങ്ങുന്നത്.