വെള്ളം കയറി യുഎയിൽ റോഡുകൾ അടച്ചു.

0
1214

ശക്തമായ തിരമാലകള്‍ മൂലം വെള്ളം ഇരച്ചു കയറിയതിനാല്‍ യുഎഇയിലെ ചില റോഡുകള്‍ അടച്ചു. ഷാര്‍ജ,, ഫുജൈറ എന്നിവിടങ്ങളിലെ ചില റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണം രൂപപ്പെട്ട ശക്തമായ തിരമാലകള്‍ കാരണമാണ് റോഡിലേക്ക് വെള്ളം കയറിയത്.

ഏഴ് അടിയോളം ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളം കയറിയ റോഡുകള്‍ തുറക്കുന്നത് വരെ മറ്റ് സമാന്തര പാതകള്‍ ഉപയോഗിക്കണമെന്നും, യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഷാര്‍ജ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വെള്ളം കയറിയ നിരത്തിലൂടെ വാഹനങ്ങള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയതിനാല്‍ കോര്‍ണിഷ് റോഡും അടച്ചതായി റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here