ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ഷക്കീബ് അൽ ഹസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ വിലക്ക്. രണ്ട് വർഷങ്ങൾക്ക് മുൻപേ വാതുവയ്പ്പ് സംഘം സമീപിച്ച കാര്യം മറച്ചു വച്ചതിന്റെ പേരിലാണ് നടപടി. രണ്ട് വർഷത്തേയ്ക്കാണ് വിലക്ക് എങ്കിലും തൽക്കാലം ഒരു വർഷത്തെ വിലക്ക് അനുഭവിച്ചാൽ മതിയെന്ന് ഐസിസി വ്യക്തമാക്കി.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിൽ നിന്നുമാണ് ഐസിസി വിലക്ക്. ബംഗ്ലാദേശ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് ഷക്കീബ്. കഴിഞ്ഞ വേൾഡ് കപ്പിൽ അവിശ്വസനീയമായ പ്രകടനമാണ് ഷാക്കിബ് പുറത്തെടുത്തത്.
തെറ്റ് അംഗീകരിക്കുന്നു എന്നും, ഐസിസിയെ വിവരമറിയിക്കാതിരുന്നത് തന്റെ പിഴവാണെന്നും ഷാക്കിബ് സമ്മതിച്ചു.