തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്ക്ക് വധഭീഷണി. വീടിന് നേരെ ബോംബ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. പോലീസ് കണ്ട്രോള് റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ചെന്നൈ സാലി ഗ്രാമത്തിലുളള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നതെന്നും, അത് ഉടന്‍ പൊട്ടുമെന്നുമായിരുന്നു ഭീഷണി സന്ദേശം.
പോലീസ് താരത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. സംഭവസമയം വിജയ്യുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് വസതിയ്ക്കുള്ള സുരക്ഷ പോലീസ് ശക്തമാക്കി.
ഫോണ്‍ വിളിയുടെ ഉറവിടം കണ്ടെത്തി ചെന്നൈയിലുള്ള ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.