കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുമെന്നും, അവർക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക്കിസ്ഥാൻ മന്ത്രി.
പാക് മന്ത്രിയായ അലി അമിനാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഈ വീഡിയോ പാക് പത്രപ്രവർത്തക ട്വിറ്ററിലൂടെ പങ്കുവച്ചു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഇന്ത്യയുമായുള്ള യുദ്ധം ആരംഭിക്കേണ്ടി വരുമെന്നും, ഇന്ത്യക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കി മിസൈൽ വർഷിക്കുമെന്നുമാണ് വീഡിയോയിൽ.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടിന് സാർക്ക്, അറബ് രാജ്യങ്ങളുടെയുൾപ്പെടെയുള്ളവയുടെ പിന്തുണ ലഭിക്കുകയും, പാകിസ്താൻ തിരിച്ചടി നേരിടുകയും ചെയ്യുന്ന സന്ദർഭത്തിൽ പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പുറത്തുവന്നത്.